വട്ടംകുളത്ത് കെ.റെയില്‍ സര്‍വ്വേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

എടപ്പാള്‍:  സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി സര്‍വ്വേക്ക് എത്തിയ ഉദ്യോഗസ്ഥരെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു.

മലപ്പുറം എടപ്പാളിനടുത്ത് വട്ടംകുളം താഴത്തങ്ങാടിയിലാണ് സംഭവം. താഴത്തങ്ങാടി പള്ളിയുടെ സമീപത്തുകൂടിയാണ് കെ-റെയിലിന്റെ അലൈന്‍മെന്റ് കടന്നുപോകുന്നത് ഇവിടെയാണ് ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥരെത്തിയത്. തിരൂര്‍ സ്‌പെഷ്യല്‍ ഓഫീസില്‍ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരാണ് എത്തിയത്.

ഇവര്‍ സ്ഥലത്തെത്തി സര്‍വ്വേ നടത്തി ഭൂമി അടയാളപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചതോടെ വീട്ടുകാരും, കെ റെയില്‍ വിരുദ്ധ കര്‍മ്മസമതിയും ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടപടി താത്കാലികമായി നിര്‍ത്തിവെച്ചു. വൈകീട്ട് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്കെത്തുമെന്ന് സമരക്കാരെ അറിയിച്ചെങ്ങിലും അതുണ്ടായില്ല.

Share news
error: Content is protected !!
Scroll to Top