Section

malabari-logo-mobile

വാതില്‍ തുറന്നു വെച്ച് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : The Department of Motor Vehicles has said it will take stern action against buses operating with their doors open

തിരൂരങ്ങാടി : മലപ്പുറം ജില്ലയില്‍ സ്റ്റേജ് കാര്യേജ് ബസുകളില്‍ വാതില്‍ അടക്കാതെ ഓടിക്കുന്നത് ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാഹനം സ്റ്റോപ്പില്‍ നിര്‍ത്തിയതിനുശേഷം മാത്രം വാതിലുകള്‍ തുറക്കാവൂ എന്നും വാതില്‍ അടച്ചതിനു ശേഷം മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂ എന്നും ഉള്ള കര്‍ശനനിര്‍ദേശം ഡ്രൈവര്‍മാര്‍ പാലിക്കണം. ഹൈഡ്രോളിക് സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് വാതിലുകളുടെ പൂര്‍ണ്ണ നിയന്ത്രണം ഡ്രൈവറില്‍ നിക്ഷിപ്തമാണ്.

നിര്‍ദേശം ലംഘിക്കുന്ന ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ബസുകള്‍ക്കെതിരെ കോടതി വഴി നിയമനടപടികള്‍ എടുക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. കെ. കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഇത്തരം കേസുകള്‍ക്ക് പിഴയടച്ച് രാജിയാവാന്‍ വ്യവസ്ഥയില്ല.

sameeksha-malabarinews

ഡോര്‍ തുറന്നുവച്ച സര്‍വീസ് നടത്തുന്നത് യാത്രക്കാരും പൊതുജനങ്ങളും നിരുത്സാഹപ്പെടുത്തണം എന്നും അദ്ദേഹം അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!