Section

malabari-logo-mobile

കളിയാട്ട മഹോത്സവം ഇന്ന് കാപ്പൊലിക്കും

HIGHLIGHTS : തേഞ്ഞിപ്പലം: മൂന്നിയൂര്‍കളിയാട്ട മഹോത്സവത്തിന് തിങ്കളാഴ്ച കാപ്പൊലിക്കും .എടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ ഇന്ന് ചാത്തന്‍ ക്ലാരിയിലാണ് കാപ്പൊലിക്...

പ്രവീണ്‍

തേഞ്ഞിപ്പലം: മൂന്നിയൂര്‍കളിയാട്ട മഹോത്സവത്തിന് തിങ്കളാഴ്ച കാപ്പൊലിക്കും .എടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായ ഇന്ന് ചാത്തന്‍ ക്ലാരിയിലാണ് കാപ്പൊലിക്കല്‍ ചടങ്ങുകള്‍ നടക്കുന്നത്. ദേവി ആദ്യം എത്തിയ സ്ഥലമായ ചാത്തന്‍ ക്ലാരിയില്‍ ഇന്ന് വൈകുന്നേരം 4 മണിയോടെ അവകാശികള്‍ ഒത്തു ചേരും. തുടര്‍ന്ന് പൂജകള്‍ നടത്തും. പൂജയും പുണ്യാഹവും നിറച്ചു വെപ്പും നടത്തി വേലന്‍ കോമരം കെട്ടി ചുറ്റി തിരുമുമ്പില്‍ ഇലയില്‍ പണം വെക്കും. അതിനു ശേഷം മൂത്ത വൈദ്യര്‍, ഇളയ വൈദ്യര്‍, മൂന്നാം വൈദ്യര്‍, മൂത്ത പെരുവണ്ണാന്‍,ഇളയപെരുമണ്ണാന്‍, മൂന്നാം പെരുമണ്ണാന്‍, എന്നിവരും ഇലയില്‍ പണം വെക്കുന്നു. കാവുടയനായര്‍ ഊരാളാനായ വിളി വെള്ളി കാരണവര്‍ക്ക് പണം എടുത്ത് കൊടുക്കുന്നു. അതിനു ശേഷം വേലന്‍ കോമരം മൂന്ന് തവണ കളിയാട്ടം കാപ്പൊലിക്കുന്നതിന് അനുവാദം ചോദിക്കുന്നു. ഊരാളനായ വിളിവെള്ളി കരണവര്‍ കളിയാട്ടം കാപ്പൊലിക്കുന്നതിന് സമ്മതം നല്‍കുന്നു .ഇതോടെ 17 ദിവസം നീണ്ടു നില്‍ക്കുന്ന ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന മൂന്നിയൂര്‍ കളിയാട്ട മഹോത്സവത്തിന് തുടക്കമാവുന്നു.അതിനു ശേഷം എല്ലാവരും ചാത്തന്‍ ക്ലാരിയില്‍ നിന്ന് പിരിഞ്ഞ് കളിയാട്ടക്കാവിലെത്തുന്നു.

sameeksha-malabarinews

തുടര്‍ന്ന് വേലനും , പെരുവണ്ണാനും ചേര്‍ന്ന് തൊട്ടടുത്തുള്ള മണലേപ്പ് , കൊല്ലന്‍, മേലേ ചേമ്പട്ടാട്ടില്‍, എന്നീ വീടുകളില്‍ കളിയാട്ട മറിയിക്കുന്നു. പിന്നീട് മേലേ ചേമ്പട്ടാട്ടില്‍ ഗുരുതി ദര്‍പ്പണം നടത്തുന്നു. തുടര്‍ന്ന് താഴെ ചേമ്പട്ടാട്ടില്‍ കളിയാട്ട മറിയിച്ച് കാവില്‍ എത്തി ആദ്യ ദിവസത്തെ കളിയാട്ട ചടങ്ങുകള്‍ ആരംഭിക്കും. ആദ്യ കളിയാട്ട അവകാശി കാവുടയ നായര്‍ എന്നറിയപ്പെടുന്ന മക്കാട്ട് നായരാണ്.

കളിയാട്ട ചടങ്ങുകളില്‍ പ്രധാനപ്പെട്ടത് കാപ്പൊലിക്കല്‍ ചടങ്ങിന് ശേഷം രണ്ടാമത്തെ വെള്ളിയാഴ്ച നടക്കുന്ന കോഴിക്കളയാട്ടമാണ്. മറ്റു കളിയാട്ട ഉത്സവ ചടങ്ങുകളെല്ലാം രാത്രിയിലാണ് നടക്കുക. എന്നാല്‍ കോഴിക്കളയാട്ടം ആലോഷം പകലാണ് .കളിയാട്ടംകാപ്പൊലിച്ച് രണ്ടാമത്തെ തിങ്കളാഴ്ച മുതല്‍ കുതിരസംഘങ്ങള്‍ ഊര് ചുറ്റാനിറങ്ങും. അവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഇത്തവണത്തെ കളിയാട്ടം കോടതി നിയമിച്ച അഡ്വ: പി വിശ്വനാഥന്റെ നേതൃത്വത്തില്‍ മൂന്ന് വക്കീല്‍മാര്‍ ഉള്‍പ്പെട്ട റിസീവര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!