കോഴിക്കോട് ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസ്(30) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

പ്രദേശവാസികളാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഹരിദാസന്‍ കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടില്‍ വന്നതായിരുന്നു. പരിശോധനയില്‍ തലയില്‍ ആഴത്തിലുള്ള മുറിവ് പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles