Section

malabari-logo-mobile

അമലിനെ സഹായിക്കാന്‍ ബസുകളുടെ കാരുണ്യയാത്ര

HIGHLIGHTS : തിരൂര്‍: നാലാം ക്ലാസുകാരന്‍ അമലിന്റെ ചികിത്സാ ചിലവിലേക്ക് കൈതാങ്ങാവാന്‍ ആറ് സ്വകാര്യ ബസ്സുകളും. ജീവനക്കാരുടെ ശബളം ഉള്‍പ്പെടെ ഇന്ന് ഓടിക്കിട്ടുന്ന മ...

തിരൂര്‍: നാലാം ക്ലാസുകാരന്‍ അമലിന്റെ ചികിത്സാ ചിലവിലേക്ക് കൈതാങ്ങാവാന്‍ ആറ് സ്വകാര്യ ബസ്സുകളും. ജീവനക്കാരുടെ ശബളം ഉള്‍പ്പെടെ ഇന്ന് ഓടിക്കിട്ടുന്ന മുഴുവന്‍ തുകയും അമലിന്റെ ചിക്തിസയുടെ ഫണ്ടിലേക്ക് നല്‍കാനാണ് ഇവരുടെ തീരുമാനം. ചടങ്ങിന്റെ ഫ്‌ളാഗ് ഓഫ് തിരൂര്‍ എസ്‌ഐ ജിനേഷ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആള്‍കേരള പ്രൈവറ്റ് ബസ് മെംബേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മണിലാല്‍ കൊല്ലം, ദേവധാര്‍ അമല്‍ ജനകീയ കമ്മിറ്റി ചെയര്‍മാന്‍ വി.വി സത്യന്‍, സമദ് മാഷ്, അനില്‍ തലപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

താനൂര്‍ ദേവധാര്‍ സ്വദേശിയും മുന്‍ ഫുട്‌ബോള്‍ കോച്ചുമായ ബാnന്റെ പേരമകനും കൊടിഞ്ഞി പയ്യോളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടിലപറമ്പില്‍ അനീഷ്-ജില്‍ഷ ദമ്പതികളുടെ മകനാണ് ഒമ്പതുവയസ്സുള്ള അമല്‍ എന്ന നന്ദു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് വളരെ ഗുരുതരാവസ്ഥയിലായ അമലിനെ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ വെച്ച് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.

sameeksha-malabarinews

ശസ്ത്രക്രിയക്കും, തുടര്‍ന്നുള്ള ചികിത്സയ്ക്കും 30 ലക്ഷത്തോളം രൂപയാണ് ചിലവ് വരുക. നിത്യ ചെലവിനുപോലും ഏറെ കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കാന്‍ സ്‌കൂള്‍ പ്രാധാനധ്യാപകന്റെ നേതൃത്വത്തിലും കെ പുരം കേന്ദ്രീകരിച്ചും സഹായ കമ്മിറ്റികള്‍ രൂപീകരിച്ചാണ് പണം കണ്ടെത്തുന്നത്.

വി വി സത്യാനന്ദന്‍ (ചെയര്‍മാന്‍) മൊബൈല്‍ നമ്പര്‍:9847477607, അനില്‍ തലപ്പള്ളി(കണ്‍വീനര്‍) നമ്പര്‍:9995236336, മുക്കാട്ടില്‍ സലീം(ട്രഷറര്‍)നമ്പര്‍:9846775700, അനീഷ്(അമലിന്റെ അച്ഛന്‍) നമ്പര്‍:7356271558.
Bank Account Detaisl
CANARA BANK, BRANCH: POOKKAYIL, A/C 6645101001433,IFSC CODE : CNRB0006645

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!