Section

malabari-logo-mobile

പ്രളയാനന്തര പുനരധിവാസത്തിന് നെതര്‍ലാന്റ് മാതൃകയില്‍;വിദേശ സന്ദര്‍ശനം ഫലപ്രദം

HIGHLIGHTS : തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മി...

തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. പ്രളയത്തെ തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്റ് മികച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള മാതൃകകള്‍ കേരളം ഉള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍ നിര്‍മ്മാണത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൃഷി,വന പരിപാലനം പരിസ്ഥിതി മുന്‍നിര്‍ത്തി ടൂറിസം പദ്ധതികള്‍ക്ക് വരെ വിവിധ സാധ്യതതകളാണ് ചര്‍ച്ച ചെയ്തത്. പുഷ്പ-ഫല മേഖലയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയമായും ഡച്ച് എംബസിയുമായും ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജല കാര്‍ഷിക സമുദ്രതല സംരംഭങ്ങളില്‍ ഡച്ച് കമ്പനികളുടെ സഹായത്തോടെ വലിയൊരു കുതിച്ചുചാട്ടത്തിനാണ് കേരളം തയ്യാറെടുക്കുന്നത്. രോട്ടര്‍ഡാം തുറമുഖ അധികൃതരുമായി മാരിടൈം രംഗത്തെ സഹകരണം സംബന്ധിച്ച് ജൂലായില്‍ കേരളം ചര്‍ച്ച നടത്തും. ഒക്ടോബറില്‍ ധാരണാപത്രം ഒപ്പിടാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിയെയും എംബസിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. നെതര്‍ലാന്‍ഡ്‌സില്‍ വ്യവസായികളുടെയും തൊഴില്‍ ദായകരുടെയും കോണ്‍ഫെഡറേഷിന്‍ യോഗത്തിലും പങ്കെടുത്തു. അവര്‍ക്ക് കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. അതിനുവേണ്ടി ഡച്ച് പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

sameeksha-malabarinews

സംസ്ഥാനത്തിനും ജനങ്ങള്‍ക്കും സമഗ്രമായ വികസനത്തിന് അടിത്തറയൊരുക്കാന്‍ കഴിയുന്ന നിരവധി കാര്യങ്ങള്‍ ഈ സന്ദര്‍ശനത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!