തിരൂരങ്ങാടി:ചോക്ലേറ്റ് വ്യാപരത്തിന്റെ മറവില്‍ കുഴല്‍പണം കടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടന്‍ ഫഹദ്(44), പൂങ്ങാടന്‍ മുഹമ്മദ് ഷെരിഫ് പന്താരങ്ങാടി(40) എന്നിവരാണ് പിടിയിലായത്. ചെമ്മാട് വെച്ച് 3128000 രൂപയുമായാണ് പിടിയിലായത്.
തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആടംബര വാഹനങ്ങളില്‍ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിന്റെ മറവില്‍ വന്‍തോതില്‍ കുഴല്‍പ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയന്‍, എസ് ഐ മോഹന്‍ദാസ്, താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിന്‍, സബറുദ്ദീന്‍, ആല്‍ബിന്‍, അഭിമന്യു, ജിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയടത്. ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ തിരൂരങ്ങാടിയും വേങ്ങരയും കേന്ദ്രീകരിച്ച് കുഴല്‍പ്പണക്കടത്ത് നടത്തുന്നുണ്ട് എന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളെ പോലീസ് നിരീക്ഷിച്ച് വരികയാണ്.




