പാലക്കാട് : പാലക്കാട് കല്‍പ്പാത്തി രഥോത്സവ നടത്തിപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. നിയന്ത്രണങ്ങളോടെ രഥ പ്രയാണത്തിന് പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. രഥോത്സവത്തിന് പ്രത്യേകം അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട മലബാര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാറിന് സമീപിച്ചിരുന്നു.
രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്‌ഠ്യേനെ പ്രമേയം പാസാക്കിയിരുന്നു.
കല്‍പ്പാത്തി രഥോത്സവം അതിന് പ്രധാന ചടങ്ങുകളില്‍ ഒന്നാണ് രഥപ്രയാണം. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും കോവിഡ് പശ്ചാതലത്തില്‍ അനുമതി നിഷേധിച്ചതോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.




