അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം ;2 പേര്‍ പിടിയില്‍

 പരപ്പനങ്ങാടി:അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന രണ്ട് പേര്‍ പിടിയിലായി. അരയല്ലൂര്‍ സ്വദേശി തറയൊടി ഷാജഹാന്‍(43), വേങ്ങര കണ്ണമംഗലം വെസ്റ്റ് സ്വദേശി ഓടക്കല്‍ ഹനീഫ(47)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 4680 രൂപ പിടികൂടി.

ചെട്ടിപ്പടി, അത്താണിക്കല്‍ ഭാഗങ്ങളില്‍ അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നല്‍കുന്ന കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്‍സിയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ഇന്‍സ്‌പെകര്‍ ഹണി കെ ദാസ്, താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 അംഗ സ്‌ക്വോഡിലെ അംഗങ്ങളായ ആല്‍ബിന്‍, വിപിന്‍, ജിനീഷ്, സബറുദ്ധീന്‍, അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

 

 

 

Share news
error: Content is protected !!
Scroll to Top