ലാഭവിഹിതമെന്ന ഓമനപ്പേരില്‍ പലിശ: തിരൂരില്‍ കോടികളുടെ തട്ടിപ്പ്

തിരൂര്‍:  മാസം തോറും ലാഭവിഹതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തതായി ആരോപണം . തിരൂരില്‍ റിയല്‍ എസ്റ്റേറ്റ്, ബിസിനസ്സ് മേഖലകളില്‍ പണം നിക്ഷേപിച്ചാല്‍ എല്ലാമാസവും ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞാണ് കബളിപ്പിക്കല്‍ നടന്നത്. ലക്ഷത്തിന് 2500 രൂപയാണ് ലാഭവിഹതമായി നല്‍കാനായി പറഞ്ഞുറപ്പിച്ചത്. ആദ്യ ചിലമാസങ്ങളില്‍ പണം ലഭ്യമായതോടെ കൂടുതല്‍ പേര്‍ ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കി. ആദ്യ അഞ്ചുമാസം മുടങ്ങാതെ ലാഭവിഹിതം നല്‍കുകയും ചെയ്തുപിന്നെ ഇതി ലഭിക്കാതയാതോടെ ആളുകള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

തിരൂര്‍, ബിപി അങ്ങാടി, മംഗലം, പുറത്തൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ ലാഭവിഹിതതട്ടിപ്പില്‍ പെട്ടിട്ടുണ്ട്. 25 ലക്ഷം രൂപവരെ പണം മുടക്കിയിവരുണ്ടെന്നാണ് സൂചന.

പലിശ വാങ്ങുന്നത് മതപരമായ വിശ്വാസപ്രകാരം തെറ്റാണെന്ന് കരുതുന്ന വിശ്വാസികളാണ് ഈ ലാഭവിഹിത കച്ചവടത്തില്‍ കൂടതലും ഇരകളാകുന്നത്.

Related Articles