ഒളിച്ചോടിയിട്ടില്ല;പവര്‍ ഗ്രൂപ്പില്‍ ഞാന്‍ ഇല്ല;കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇന്‍ഡസ്ട്രിയെ തകര്‍ക്കരുത്;മോഹന്‍ലാല്‍

HIGHLIGHTS : Mohanlal responded to the media in Thiruvananthapuram

തിരുവനന്തപുരം:ഹേമ കമ്മറ്റി വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്ന് മോഹന്‍ ലാല്‍. തന്റെ വ്യക്തപരമായ കാരണങ്ങള്‍കൊണ്ട് എത്താന്‍ സാധിക്കാതിരുന്നതാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത

തെറ്റ് ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്നും
മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പില്‍ താന്‍ ഇല്ലെന്ന് മോഹന്‍ലാല്‍. ഇക്കാര്യം ആദ്യമായാണ് കേള്‍ക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോഴുണ്ടായിരിക്കുന്ന വിവദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖ മുഴുവനായാണ്. എ എം എം എ മാത്രമല്ല ഉത്തരം പറയേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

sameeksha-malabarinews

1978ലാണ് ആദ്യമായി അഭിനയിക്കുന്നതെന്നും തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാന്‍ ഉള്‍പ്പെടുന്ന മേഖലയുടെ ദൗര്‍ഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതില്‍ വിഷമം ഉണ്ടെന്നും മോഹന്‍ലാല്‍. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്നും രണ്ട് തവണ കമ്മിറ്റിയുടെ മുന്നില്‍ പോയിട്ടുണ്ട്. എന്റെ ശരികള്‍ അവിടെ പറഞ്ഞെന്നും അദേഹം പറഞ്ഞു. ‘അമ്മ’ എന്നത് ട്രേഡ് യൂണിയന്‍ സ്വഭാവമുള്ള അസോസിയേഷന്‍ അല്ലെന്നും കുടുംബം പോലെയാണെന്നും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചിരുന്നു. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണെന്നും അദേഹം പറഞ്ഞു.

ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും സംഘടനയല്ല ഉത്തരം പറയേണ്ടത്. അതിലേക്ക് ഏറ്റവും കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും കൂടെയുള്ളവരിലേക്കുമാണ്. മാറി നില്‍ക്കാമെന്നത് കൂടിയാലോചിച്ചെടുത്ത തീരുമാനമാണ്. ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന മേഖലയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് സമാനമായ റിപ്പോര്‍ട്ട് എല്ലാ മേഖലയിലും വരണം. സിനിമാ മേഖല തകര്‍ന്നാല്‍ ഒരുപാടുപേര്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സംഘടന വേണം. നിയമനിര്‍മ്മാണം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളില്‍ തളര്‍ന്നുപോകുന്നവരാണ് കലാകാരന്മാര്‍. ആര് സംസാരിച്ചു സംസാരിച്ചില്ലായെന്നതല്ല. ഈ വ്യവസായം തകര്‍ന്നുപോകരുത്. എനിക്ക് പറയാനുള്ളത് ഇതൊക്കെയാണെന്നും മോഹന്‍ലാല്‍.

കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനുശേഷമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!