Section

malabari-logo-mobile

തീപാറും ലുക്കില്‍ മോഹന്‍ലാല്‍: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

HIGHLIGHTS : Mohanlal in Teeparum look: First look poster of Lijo Jose Pellissery film Malaikottai Valiban released

ഒരു സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആവേശത്തോടെ ഓരോ അപ്‌ഡേറ്റ്‌സും ആഘോഷമാക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും ബ്രില്ലിയന്റ് ക്രാഫ്റ്റ്‌സ്മാന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിഷു ദിനത്തില്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. തിയേറ്ററില്‍ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പുള്ള തീപ്പൊരി ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരില്‍ കൂടുതല്‍ ആവേശമാണ് സമ്മാനിക്കുന്നത്. കംപ്ലീറ്റ് ആക്ടറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും എന്ന പ്രതീക്ഷ നിലനിര്‍ത്തി തന്നെയാണ് കരുത്തനായ കഥാനായകന്റെ രൂപം മലയാളികള്‍ ഏറ്റെടുക്കുന്നത്.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. രാജസ്ഥാനിലെ ജെയ്സ്ല്‍മീറില്‍ ജനുവരി പതിനെട്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും തുടരുകയാണ്.

sameeksha-malabarinews

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ ചിത്രത്തിന്റെ കഥയെയും പശ്ചാത്തലത്തെയും കുറിച്ച് നിരവധി അഭ്യൂഗങ്ങള്‍ വന്നിരുന്നുവെങ്കിലും പ്രസ്തുത ചര്‍ച്ചകളിലെ കഥയല്ല മലൈക്കോട്ടൈ വാലിഭന്റേതെന്നു പ്രൊഡ്യൂസേഴ്സ് വ്യക്തമാക്കിയിരുന്നു.മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ മറ്റു താരങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയിട്ടില്ല. ഹൈ ബഡ്ജറ്റില്‍ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബന്‍ മലയാളത്തിന് പുറമെ ഇന്ത്യയിലെ മറ്റു പ്രധാന ഭാഷകളില്‍ റിലീസാകും. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പിഎസ് റഫീക്കാണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പി ആര്‍ ഓ പ്രതീഷ് ശേഖറാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!