Section

malabari-logo-mobile

റമദാന്‍ സ്‌പെഷ്യല്‍ – വെജിറ്റബിള്‍ കട്ലറ്റ്

HIGHLIGHTS : Vegetable cutlet

ആവശ്യമായ ചേരുവകള്‍:-

ക്യാരറ്റ്, ബീന്‍സ്, കോളിഫ്‌ലവര്‍ അരിഞ്ഞത് – 2 കപ്പ്

sameeksha-malabarinews

ഉള്ളി അരിഞ്ഞത് – 2

ഇഞ്ചിഅരിഞ്ഞത് – 2സ്പൂണ്‍

പച്ചമുളക്അരിഞ്ഞത് – 3

കറിവേപ്പില അരിഞ്ഞത് – 2 ഇതള്‍

ഉരുളക്കിഴങ്ങ്വേവിച്ച് ഉടച്ചത് – 3

ഉപ്പ് – ആവശ്യാനുസരണം

ഗരം മസാല – 1സ്പൂണ്‍

മുട്ട- 2 എണ്ണം

ബ്രെഡ് പൊടിച്ചത് – 2 കപ്പ്

എണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ച് മാറ്റി വയ്ക്കുക.

ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണ ചൂടാക്കുക.അരിഞ്ഞ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക.ഇതിലേക്ക് അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ഗരം മസാല ചേര്‍ത്ത് തീയില്‍ നിന്ന് മാറ്റി തണുക്കാന്‍ അനുവദിക്കുക. വെജ് മിശ്രിതത്തിലേക്ക് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി ഇളക്കുക.

മിക്‌സ് ചെയ്യുമ്പോള്‍ ബ്രെഡ് പൊടി ചേര്‍ത്താല്‍ കട്‌ലറ്റ് കൂടുതല്‍ രുചികരമാക്കാം.

മുട്ട അടിക്കുക.

കട്ട്ലറ്റ് മിക്സില്‍ നിന്ന് ഉരുളകളാക്കി വട്ടത്തില്‍ ഷെയ്പ്പ് ചെയ്‌തെടുക്കുക.

കട്ട്ലറ്റ് മുട്ട അടിച്ചതില്‍ മുക്കി ബ്രെഡ് പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുക്കുക.

ചൂടോടെ തക്കാളി സോസിനൊപ്പം വിളമ്പാം..

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!