മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Mohammad Nisham’s bail plea rejected by Supreme Court

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതി നിഷാമിന്റെ ജാമ്യം തള്ളിയത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന ആവശ്യവും കോടതി നിരസിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യേപക്ഷ നല്‍കിയത്. ജീവപര്യന്തം കഠിനതടവ് ശിക്ഷയാണ് മുഹമ്മദ് നിഷാം അനുഭവിക്കുന്നത്.

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. കഴിഞ്ഞമാസം ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ മൂന്നാമതും ജാമ്യം നീട്ടണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യം ഹൈക്കോടതി തളളി. ഇതെതുടര്‍ന്ന് സെപ്റ്റംബര്‍ 15 ാം തിയ്യതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഹാജരായി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ നിഷാം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •