ദമാമില്‍ കാറപകടത്തില്‍ താനൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു

Three Malayalee youths, including a Tanur resident, died in a car accident in Dammam

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദമാം: കോബാര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം നടന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താനൂര്‍ കുന്നുംപുറം സ്വദേശി സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) എന്നിവരാണ് മരിച്ചത്.

ഇവരില്‍ മുഹമ്മദ് ഷഫീഖും, അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സനദ് ബഹറൈനില്‍ വിദ്യാര്‍ത്ഥിയാണ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •