താനൂര്‍ സ്വദേശികളായ രണ്ടുപേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു

Two Tanur residents died of covid infection

Share news
 • 11
 •  
 •  
 •  
 •  
 •  
 • 11
 •  
 •  
 •  
 •  
 •  

താനൂര്‍: കോവിഡ് ബാധിച്ച താനൂര്‍ സ്വദേശികളായ മുക്കിലകത്ത് കുഞ്ഞിമോന്‍ ഹാജി (70), കാളാട്ട് കജ്ജുമ്മ (80) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു രണ്ട് പേരുടേയും മരണം.

പള്ളിപ്പറമ്പ് റോഡില്‍ താമസിക്കുന്ന കുഞ്ഞിമോന്‍ ഹാജി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, കജ്ജുമ്മ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്.

കുഞ്ഞിമോന്‍ ഹാജിക്ക് ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ പ്രമേഹം, ഹൃദ്രോഗം എന്നിവയും ഉള്ളയാളാണ്.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നാല് ദിവസം മുമ്പാണ് കജ്ജുമ്മക്ക് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു.

 

 

Share news
 • 11
 •  
 •  
 •  
 •  
 •  
 • 11
 •  
 •  
 •  
 •  
 •