Section

malabari-logo-mobile

വള്ളിക്കുന്ന് കൃഷിഭവന് പുതിയ കെട്ടിടമുയരുന്നു: 35 ലക്ഷം വിനിയോഗിച്ച് നിര്‍മാണം

HIGHLIGHTS : New building for Vallikunnu Krishi Bhavan: Construction at a cost of Rs 35 lakh

മലപ്പുറം: വള്ളിക്കുന്ന് കൃഷിഭവന് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമുയരുന്നു. വള്ളിക്കുന്ന് പരുത്തിക്കാട് പ്രദേശത്ത് 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം പണിയുന്നത്. പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് പുതിയ കെട്ടിട നിര്‍മാണം. ഫ്രണ്ട് ഓഫീസ്, ഓഫീസ് റൂം, സ്റ്റോര്‍ റൂം, ഗോഡൗണ്‍, പാര്‍ക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് വള്ളിക്കുന്ന് കൃഷിഭവന് പുതിയ കെട്ടിടമൊരുങ്ങുന്നത്.

കെട്ടിട നിര്‍മാണ ശിലാസ്ഥാപനം പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വഹിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന അധ്യക്ഷയായി. കൃഷി ഓഫീസര്‍ കെ.എസ് അമൃത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അരിയല്ലൂര്‍, വള്ളിക്കുന്ന് വില്ലേജ് പരിധിയിലുള്ള 3500 ഓളം കര്‍ഷകര്‍ ഈ കൃഷി ഭവനെയാണ് ആശ്രയിക്കുന്നത്. കെട്ടിട നിര്‍മ്മാണ പ്രവൃത്തി അടുത്ത ദിവസങ്ങളിലായി തുടങ്ങും.

sameeksha-malabarinews

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബിന്ദു, സ്ഥിരം സമിതി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍, പട്ടേല്‍ ബാബുരാജ്, സുഹറ, ഷീബ ചെഞ്ചൊരൊടി എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!