ഇന്ന് 6324 പേര്‍ക്ക് കൊവിഡ്; മരണം 21

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകിച്ചിരിക്കുന്നത്. 3128 പേര്‍ ഇന്ന് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54490 സാമ്പിളുകളാണ് പരിശോധിച്ചത്. 226 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോഴിക്കോടാണ് 883 പേര്‍ക്ക്. ഇതില്‍ 820 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല 825 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതില്‍ നൂറുപേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവരില്‍ അറുപത് വയസിന് മുകളിലുള്ള 118 പേരും 78 കുട്ടികളും ഉള്‍പ്പെടുന്നു.

മലപ്പുറത്തിന്റെ സ്ഥിതി ഗുരതരാണെന്നും 763 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പതിവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലതിരിച്ചുള്ള കണക്ക്
എറണാകുളം 590, തൃശൂര്‍ 474,ആലപ്പുഴ 453, കോട്ടയം 341, പത്തനംതിട്ട 189, കൊല്ലം 440,ഇടുക്കി 151, പാലക്കാട് 353, വയനാട് 106, കണ്ണൂര്‍ 406, കാസര്‍കോഡ് 300

 

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •