Section

malabari-logo-mobile

മോഡല്‍ ഷഹനയുടെ മരണം: ഭര്‍ത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

HIGHLIGHTS : Model Shahana's death: Evidence taken from husband's house

കോഴിക്കോട് മോഡല്‍ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെ പറമ്പില്‍ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് തെളിവെടുപ്പ് നടന്നത്. സജാദിനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രിയാണ് സജാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഷഹനയുടെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഷഹനയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. സജാദ് ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു.

sameeksha-malabarinews

പോസ്റ്റ്മാര്‍ട്ടത്തിന്റെ പൂര്‍ണ്ണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ വ്യക്തത ലഭിക്കൂ. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുള്ളതായി സമീപവാസികളും പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!