Section

malabari-logo-mobile

ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

HIGHLIGHTS : India bans wheat exports

ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. ആഗോള വിപണിയില്‍ ഗോതമ്പിന് വന്‍തോതില്‍ വില കൂടുന്നതും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വിലക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വന്നു. മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം.

റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ വന്‍ ചാഞ്ചാട്ടം പ്രകടമായി. യൂറോപ്പില്‍ ഏറ്റവും അധികം ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന രാജ്യമായിരുന്നു യുക്രെയ്ന്‍.

sameeksha-malabarinews

ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകര്‍. വിപണിയില്‍ ഗോതമ്പ് എത്തുന്നത് കുറഞ്ഞതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് കൂടിയിരുന്നു. കയറ്റുമതി കൂടുന്നതോടെ ആഭ്യന്തര വിപണിയില്‍ ക്ഷാമം നേരിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. വെള്ളിയാഴ്ചയാണ് വാണിജ്യ വ്യാവസായിക മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!