HIGHLIGHTS : The student fell into a pool on campus and died

കുറ്റിപ്പുറം തവനൂരിലെ മതിരശ്ശേരി സ്വദേശിനിയായ നാജിയ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു. കൂട്ടുകാരോടൊപ്പം വെള്ളമെടുക്കാന്‍ പോയ നാജിയ കുപ്പിയില്‍ വെള്ളം എടുക്കുന്നതിനിടെ കുളത്തിലേക്ക് കാല്‍ തെന്നി വീണാണ് അപകടമുണ്ടായത്.
നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.
