കോഴിക്കോട്:പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ട ആളെ പുറത്തെടുത്തു.
മൂന്ന് മണിക്കൂര്‍ നേരം ഫയര്‍ഫോഴ്സും, പോലീസും, നാട്ടുകാരും നടത്തിയ രക്ഷാ ദൗത്യത്തിനിടെയാണ് ബീഹാര്‍ സ്വദേശി സുഭാഷിനെ പുറത്തെടുത്തത്.
മുണ്ടുപാലം സ്വദേശി ഉമറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നിര്‍മാണത്തില്‍ ഏര്‍പ്പിട്ടിരുന്ന ബാക്കി നാല് പേരും രക്ഷപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




