വടകര അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് അമയ പ്രകാശ് (20) ആണ് മരിച്ചത്. കണ്ണൂരില്‍ നിന്നുള്ള ശ്രീഹരി എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. അങ്കമാലി ടൗണില്‍ റോഡിലൂടെ നടക്കുമ്പോള്‍ കുതിച്ചെത്തിയ വാഹനം വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പയ്യന്നൂര്‍ കോളജില്‍ അവസാന വര്‍ഷ സംസ്‌കൃതം വിദ്യാര്‍ഥിയായ അമയ കൂട്ടുകാരോടൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്.
റോഡിലേക്ക് വീണ അമയയുടെ ദേഹത്തുകൂടെ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം. ഇടിച്ച വാഹനങ്ങള്‍ നിര്‍ത്താതെ പോയി.
പ്രകാശന്റെയും ബിന്ദുവിന്റെയും മകളാണ് അമയ. സഹോദരന്‍: അതുല്‍




