തിരൂരങ്ങാടി: മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിന് തിങ്കളാഴ്ച കാപ്പൊലിക്കും. മെയ് 27നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കളിയാട്ടം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ചടങ്ങ് മാത്രമായിട്ടായിരുന്നു കളിയാട്ടം നടന്നിരുന്നത്. തിങ്കളാഴ്ച വൈകിട്ട് പാറേക്കാവ് ചാത്തന്‍ ക്ലാരി ക്ഷേത്രത്തിലാണ് കാപ്പൊ ലിക്കല്‍ ചടങ്ങുകള്‍ നടക്കുന്നത്.
രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം നടക്കുന്ന കളിയാട്ടത്തിന് വന്‍ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി ക്ഷേത്രം കാരണവര്‍ വിളി വെള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു.




