Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ സൗജന്യ നൈപുണ്യ പരിശീലനം മോബിലൈസേഷന്‍ ക്യാമ്പ് ഉല്‍ഘാടനം നടത്തി

HIGHLIGHTS : Mobilization camp inaugurated free skills training at Parappanangadi

പരപ്പനങ്ങാടി :നഗരസഭയില്‍ ദേശീയ നഗര ഉപജീവന മിഷന് കീഴില്‍ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും പദ്ധതിയുടെ മോബിലൈസേഷന്‍ ക്യാമ്പ് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വഹിച്ചു.

നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുഹ്‌സിന കെ പി, മുസ്തഫ പി വി, ഷാഹുല്‍ ഹമീദ്, സീനത്ത് ആലിബാപ്പു, നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ ഷമേജ്, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് വിപിന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പി സുഹറാബി, മെമ്പര്‍ സെക്രട്ടറി ഉഷാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

പദ്ധതി വിശദീകരണം നഗരസഭ എന്‍യുഎല്‍എം സിറ്റി മിഷന്‍ മാനേജര്‍ വിബിത ബാബു നടത്തി. തുടര്‍ന്ന് പദ്ധതി നിര്‍വഹണ ഏജന്‍സികളുടെ അവതരണം ഉണ്ടായിരുന്നു.ജെഎസ്എസ് കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ മുജീബ്, സി ഇ ഇ ജി കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍റഹീം കോഴ്‌സുകളുടെ കുറിച്ച് വിശദീകരിച്ചു. പരിപാടിയില്‍ എഴുപതിലധികം ഉദ്യോഗാര്‍ഥികള്‍ വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുത്തു. അടുത്ത രണ്ടു ദിവസത്തേക്ക് കൂടി അഡ്മിഷന്‍ നഗരസഭയില്‍ എടുക്കുന്നതാണ് എന്ന് ചെയര്‍മാന്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!