പരപ്പനങ്ങാടി ഫിഷറീസ് ആശുപത്രിയില്‍ കിടത്തിചികില്‍സ ആരംഭിക്കണം:കേരള മുസ് ലിം ജമാഅത്ത്

പരപ്പനങ്ങാടി: തീരദേശ മേഖലയിലുള്ളവരുടെ ഏക ആശ്രയമായ ചാപ്പപ്പടിയിലെ ഫിഷറീസ് ആശുപത്രിയില്‍ കിടത്തി ചികിത്സ തുടങ്ങണമെന്നും
കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും കേരള മുസ് ലിം ജമാഅത്ത് പരപ്പനങ്ങാടി സര്‍ക്കിള്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

താജുല്‍ ഉലമാ സ്‌ക്വയറില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ സോണ്‍ വൈസ് പ്രസിഡന്റ് ബാവ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സോണ്‍ സെക്രട്ടറി ഹംസ മുസ് ലിയാര്‍ പദ്ധതി വിശദീകരണം നടത്തി. സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് മുത്തുകോയ തങ്ങള്‍ അധ്യക്ഷം വഹിച്ചു.ഉസ്മാന്‍ ഹാജി സ്വാഗതവും അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top