HIGHLIGHTS : Electricity tariff hiked by 6.6%;

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും താരിഫില്‍ വര്‍ധനവില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണ്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും താരിഫ് വര്‍ധനവില്ല. ദാരിദ്ര്യരേഖയക്ക് താഴെയുള്ള 1000 വാട്ടി വരെ കണക്ട്ഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവര്‍ എന്നിവര്‍ക്ക് താരിഫ് വര്‍ധനവില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സൗജന്യ നിരക്ക് തുടരും. ചെറിയ പെട്ടികടകള്‍, തട്ടുകടകള്‍ എന്നിവ കുറഞ്ഞ നിരക്കുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍ നിന്നും 2000 വാട്ടിയി വര്‍ധിപ്പിച്ചു. 10 കിലോവാട്ട് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായ മേഖലക്ക് ശരാശരി യൂണിറ്റിന് 15 പൈസയാണ് താരിഫില്‍ വര്‍ധനവ്. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് 25 പൈസവരെയാണ്. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജ് വര്‍ധിപ്പിക്കില്ല.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ നിരക്ക് വര്‍ധനവില്ല. യൂണിറ്റ് 3.15 രൂപയായി തുടരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയുടെ വര്‍ധനവാണ് ഉള്ളത്. 101 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസ വരെയും 350 യൂണിറ്റ് വരെ 40 പൈസ വരെയും കൂട്ടും. 400 യൂണിറ്റ് വരെ 45 പൈസവരെയും 500 വരെ 50 പൈസയും 500 ന് മുകളില്‍ 60 പൈസവരെയുമാണ് വര്‍ധിപ്പിക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള താരിഫ് മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
