ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി സ്റ്റാലിന്‍

സര്‍ക്കാര്‍ ബസില്‍ മിന്നല്‍ സന്ദര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബസിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് യാത്രക്കാരും ജീവനക്കാരും അമ്പരന്നു. പെട്ടെന്ന് ബസിലേക്ക് കയറി വിവരങ്ങള്‍ ആരാഞ്ഞ സ്റ്റാലിന്‍, ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരു കൗതുകമായി. മുഖ്യമന്ത്രിയെ കണ്ട യാത്രക്കാരും ജീവനക്കാരും ഒരുനിമിഷം അമ്പരന്നു.

ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലേക്കാണ് സര്‍വ്വീസിനിടെ സ്റ്റാലിന്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. ബസിലുണ്ടായിരുന്ന സ്ത്രീ യാത്രികരുമായി വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

വലിയ ആവേശത്തോടെയാണ് സ്ത്രീകള്‍ മുഖ്യമന്ത്രിയെ വരവേറ്റത്. ബസിനുള്ളില്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും ആരും മറന്നില്ല. ബസില്‍ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ മടങ്ങി.

അതേസമയം കൊവിഡ് വാക്സിന്‍ വിതരണവും മുഖ്യമന്ത്രി സ്റ്റാലിന്‍ പരിശോധിച്ചു. വാക്സിന്‍ സെന്ററിലെത്തിയ വീഡിയോയും സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ പ്രചാരമാണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇതിനുമുമ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും സമാനമായ നിലയില്‍ സ്റ്റാലിന്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top