110 പിന്നിട്ട് പെട്രോള്‍; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുന്നു

കൊച്ചി: ഇന്ധനവില ഇന്നും കൂട്ടിതോടെ പെട്രോള്‍ വില 110 രൂപ കടന്നു. പെട്രോളിന് 35 രൂപയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

പാറശാലയില്‍ പെട്രോള്‍ വില ലിറ്ററിന് 110.10 രൂപ, ഡീസലിന് 103യ77 രൂപ. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 2018നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വില ഇന്നലെ ബാരലിന് 84.97 ഡോളറാണ്, ഇന്ധന ഉപഭോഗം കൂടിയതനുസരിച്ച് ഉല്‍പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണു റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top