Section

malabari-logo-mobile

തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയര്‍ത്തി; വില വര്‍ധനവ് 14 വര്‍ഷത്തിന് ശേഷം

HIGHLIGHTS : Matchbox price to increase to Rs 2 from December 1, rate revised after 14 years

ന്യൂഡല്‍ഹി: തീപ്പെട്ടിയുടെ വില രണട് രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു രൂപയായിരുന്നു. വില വര്‍ധനവ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉല്‍പാദനച്ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

എല്ലാ തീപ്പെട്ടി നിര്‍മാണ കമ്പനികളും സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീപ്പെട്ടിയുടെ വില ഉയര്‍ത്തുന്നത്. നേരത്തെ 50 പൈസയായിരുന്നു വില. 2007ലാണ് ഒരു രൂപ.ാക്കി വര്‍ധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയില്‍നിന്ന് 50 പൈസയാക്കിയത്.

sameeksha-malabarinews

തീപ്പെട്ടി നിര്‍മിക്കാന്‍ 14 വ്യത്യസ്ത അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. ഇതില്‍ പലതിന്റെയും വില കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഇരട്ടിിലേറെ വര്‍ധിച്ചു. ഇതോടെ ഉല്പാദനച്ചെലവ് ഗണ്യമായി വര്‍ധിച്ചതായും വില വര്‍ധനവിന് കാരണമായി നിര്‍മാണ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഓള്‍ ഇന്ത്യ ചേംബര്‍ ഓഫ് മാച്ച് ഇന്‍ഡസ്ട്രീസ് അംഗങ്ങളും കോവില്‍പെട്ടി, സാത്തൂര്‍, ഗുഡിയാത്തം, ധര്‍മപുരി, കൃഷ്മഗിരി എന്നിവിടങ്ങളിലെ നിര്‍മാതാക്കളുടെ സംഘടനകളുമാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!