Section

malabari-logo-mobile

ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിൽ: മുഖ്യമന്ത്രി

HIGHLIGHTS : ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേ...

ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നവീകരിച്ച ഓഫീസ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്. 2008-ലാണ് പൊതുഭരണ വകുപ്പിന്റെ ഭാഗമായി പ്രത്യേകം ന്യൂനപക്ഷ സെൽ രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്കായുള്ള ഇമ്പിച്ചിബാവ ഭവനപദ്ധതിയിലെ തുക ലൈഫ് മിഷന്റേതിനു സമാനമായി നാലു ലക്ഷമായി വർധിപ്പിച്ചു.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നതിക്കായി പത്താംതരം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള മിടുക്കരായ കുട്ടികൾക്ക് ജോസഫ് മുണ്ടശ്ശേരിയുടെ പേരിലുള്ള സ്‌കോളർഷിപ്പ് നൽകി വരുന്നു. അതോടൊപ്പം തന്നെ സാങ്കേതിക മേഖലയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്കായി എ പി ജെ അബ്ദുൾകലാം സ്‌കോളർഷിപ്പുകളും നൽകുന്നുണ്ട്. സാങ്കേതിക മേഖലയിൽ പഠനം നടത്താൻ എൻറോൾ ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്‌കോളർഷിപ്പ് മുപ്പതു ശതമാനം പെൺകുട്ടികൾക്കുവേണ്ടി നീക്കിവച്ചിട്ടുണ്ട്. നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലെ മികച്ച വിദ്യാർത്ഥികൾക്ക് മദർ തെരേസയുടെ പേരിലുള്ള സ്‌കോളർഷിപ്പും നൽകുന്നുണ്ട്.
ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ ന്യൂനപക്ഷ ക്ഷേമം മുൻനിർത്തി പുതിയ മൂന്ന് പദ്ധതികൾ കൂടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

sameeksha-malabarinews

വിദ്യാർത്ഥികൾക്ക് യു.ജി.സി, സി.എസ്.ഐ.ആർ, നെറ്റ് കോച്ചിംഗ് നൽകുകയും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപാ വീതം സ്‌കോളർഷിപ്പ് നൽകുകയും ചെയ്യും. സി.സി.എം.വൈ പൊന്നാനി കോച്ചിംഗ് സെന്ററിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ജനസംഖ്യാടിസ്ഥാനത്തിൽ പരിഗണിക്കുന്നതിനായി ബജറ്റ് വിഹിതത്തിന് പുറമെ 6.2 കോടി രൂപ അധികമായി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ മുഹമ്മദ് ഹനീഫ, വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ,
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മ ഫൈസി, മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്ദുൾ ഗഫൂർ, എ.പി അബൂബക്കർ മുസ്ലിയാർ കാന്തപുരം അബ്ദുല്ലകോയ മദനി, പ്രൊഫ പി.ഒ.ജെ ലബ്ബ, ഡോ. ഹുസൈൻ മടവൂർ, എൻ ഹരിദാസ് ബോദ്, ഫാദർ മാത്യൂസ് വാഴക്കുന്നൻ, ഫാദർ ജോർജ് ചരുവിള കോറെപ്പിസ്‌കോപ്പ എന്നിവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!