തിരുവനന്തപുരം: പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ എംബി രാജേഷ്. വിഷം വമിക്കുന്ന വാക്കുകളാണ് പല പ്രമുഖരുടെയും ഭാഗത്ത് നിന്ന് വരുന്നതെന്നും വിവേകശൂന്യമായ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ചെയ്യുന്നുണ്ട്. വാര്‍ത്തകള്‍ മതനിരപേക്ഷ ബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സ്പീക്കര്‍ പറഞ്ഞു.
നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുസ്ലിംലീഗ് ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം.
ചിലര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം.




