കോഴിക്കോട്:സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇനി വാട്‌സ്ആപ്പിലൂടെയും പരാതി സ്വീകരിക്കും. നിലവില്‍ നേരിട്ടും ഇ-മെയില്‍, തപാല്‍ മുഖേനയും പരാതികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നത്. പരാതികള്‍ 9746515133 നമ്പറില്‍ അയയ്ക്കാവുന്നതാണ്.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ വ്യാഴാഴ്ച്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ കോഴിക്കോട് ജില്ലാതല സീറ്റിംഗില്‍ ഏഴ് പരാതികള്‍ പരിഗണിച്ചു. രണ്ട് പരാതികള്‍ തീര്‍പ്പാക്കി. ന്യൂനപക്ഷ കമ്മിഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയിലാണ് സിറ്റിംഗ് നടന്നത്.
കടലുണ്ടി സ്വദേശിനിയുടെ മകള്‍ക്ക് നഴ്‌സിംഗ് പ്രവേശനത്തിനായി സ്വകാര്യ സ്ഥാപനത്തിലെ കോര്‍ഡിനേറ്റര്‍ക്ക് തുക നല്‍കുകയും വീടിനടുത്ത് മറ്റൊരു സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചപ്പോള്‍ തുക തിരിച്ചു ചോദിക്കുകയും തുക നല്‍കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ അവര്‍ കമ്മിഷനെ സമീപിച്ചു. ബന്ധപ്പെട്ട പരാതിയില്‍ കമ്മിഷന്‍ ഇടപെട്ട് പരാതി തീര്‍പ്പാക്കുകയും ചെയ്തു.
വടകര മുനിസിപ്പാലിറ്റി മദ്രസ അനുബന്ധ ഓഫീസിന് നികുതിയിളവ് നല്‍കുന്നില്ലെന്ന വടകര സ്വദേശിയുടെ പരാതി കമ്മിഷന്‍ ഇടപെടുകയും പരാതി തീര്‍പ്പാക്കുകയും ചെയ്തു.




