സ്‌കൂളില്‍ നിന്ന് വരുംവഴി മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥി മരിച്ചു. ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ ബിനീജ(എട്ട്)ആണ് മരിച്ചത്.

മാരായമുട്ടം ഗവ.എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍വിട്ട് വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പ് പൊട്ടി ദേഹത്ത് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകായിരുന്നു.

Share news
error: Content is protected !!
Scroll to Top