Section

malabari-logo-mobile

ന്യൂനപക്ഷപ്രീണനം തിരിച്ചടിയായി : ആന്റണി സമിതി

HIGHLIGHTS : ദില്ലി : കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍തിരിച്ചടി നേരിടാന്‍ കാരണമായത് ന്യുനപക്ഷപ്രീണനം നടത്തുന്നുവന്ന മുഖമുദ്രയാണെന്ന് എകെ ആന്റണി...

AK-Antonyദില്ലി: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍തിരിച്ചടി നേരിടാന്‍ കാരണമായത് ന്യുനപക്ഷപ്രീണനം നടത്തുന്നുവന്ന മുഖമുദ്രയാണെന്ന് എകെ ആന്റണി അധ്യക്ഷനായ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ്സിനെ വിശ്വസിച്ചതുമില്ല അതേ സമയം ഈ പ്രചരണം ബിജെപിക്കനുകൂലമായി ഭൂരപക്ഷവോട്ടുകളില്‍ ഏകീകരണമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂരപക്ഷവര്‍ഗ്ഗീയതയും ന്യുനപക്ഷവര്‍ഗീയതയും ഒരേ പോലെ അപകടകരമാണെന്ന് കോണ്‍ഗ്രസ്സ് തിരച്ചറിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധവികാരമുണ്ടായെന്നും . ആര്‍എസ്സഎസ്സ് ബൂത്ത് തലം മുതല്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തിയത് ബിജെപിക്ക് തുണയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

sameeksha-malabarinews

കേരളത്തില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആന്റണി ന്യുനപക്ഷപ്രീണനത്തെ കുറിച്ച് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ മുഖ്യമന്ത്രിസ്ഥാനം തന്നെ തെറിക്കുന്നതിന് ഇടയാക്കിയിരുന്നു. യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലീംലീഗ് ആന്റണിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!