കക്കാട്: കൂരിയാട് സ്‌കൂള്‍ ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍.റ്റി.ഒ അറിയിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് ബസ് മറിയാന്‍ കാരണം. മതിയായ രേഖകളില്ലാതെയായിരുന്നു ബസ് സര്‍വീസ് നടത്തിയിരുന്നത്. രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ സ്‌കൂളിന്റെ രണ്ട് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയതായും ആര്‍.റ്റി.ഒ അറിയിച്ചു. അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്റ്റര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



