11 അറബിക് കോളേജുകള്‍ എയ്ഡഡാക്കാന്‍ സര്‍ക്കാര്‍ അനുമതി

arabic collegeകോഴിക്കോട് : സംസ്ഥാനത്ത് 11 അറബിക് കോളേജുകള്‍ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിമുലം സംസ്ഥാനം ഉഴലുന്നു എന്ന് ധനമന്ത്രാലയം ആവര്‍ത്തിക്കുമ്പോഴാണ
ചില മാനേജ്‌മെന്റുകള്‍ക്ക് നിയമനത്തിലൂടെ വന്‍കോഴക്ക് അവസരമൊരുക്കുന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ മാനേജ്‌മെന്റുകള്‍ വിദ്യഭ്യാസവകുപ്പ് ഭരിക്കുന്ന മുസ്ലീംലീഗുമായി അടുത്ത ബന്ധമുള്ളവയാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. അധ്യപക അനധ്യാപക നിയമനത്തിലൂടെ മാനേജ്‌മെന്റുക്ക് കോടികള്‍ തട്ടിയെടുക്കാന്‍ വഴിയൊരുങ്ങുമ്പോള്‍ ഇവര്‍ക്ക് ശമ്പളം നല്‍കാനുള്ള കോടികളുടെ ബാധ്യത സര്‍ക്കാരില്‍ അടിച്ചേല്‍പ്പിക്കകയും ചെയ്യന്നതാണ് ഈ തീരൂമാനം.

എയ്ഡഡാക്കുന്നതിന്റെ മുന്നോടിയായി ഉന്നതവിദ്യഭ്യാസ വകുപ്പ് ഈ കോളേജുകളില്‍ രണ്ടു വീതം ബിഎ ബികോം ബാച്ചുകളും അനുവദിച്ചു. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജായി മാറുന്നവയില്‍ ഏഴെണ്ണം മലപ്പുറം ജില്ലയിലാണ്. രണ്ടെണ്ണം കോഴിക്കോട്ടും രണ്ടെണ്ണം കണ്ണുരും. വിദ്യഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റു സംഘടനകളെയോ ട്രസ്റ്റുകളെയോ പരിഗണിച്ചിട്ടില്ല.

പൗരസ്ത്യ ഭാഷകളായ അറബി, ഉറുദു, പാഴ്‌സി, ചൈനീസ് തുടങ്ങിയവ മാത്രം പഠിപ്പിക്കുന്ന കോഴ്‌സുകള്‍ നടത്തുന്നതിനായി തുടങ്ങിയ വിദ്യഭ്യാസസ്ഥാപനങ്ങളാണ് ഇപ്പോള്‍ രൂപം മാറ്റുന്നത്. പൗരസ്ത്യഭാഷയില്‍ പഠനമെന്ന് പ്രത്യേകം അനുശാസിച്ചാണ് ഇവക്ക് സര്‍വ്വകലാശാലകള്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

അന്‍സാര്‍ അറബിക് കോളേജ്-വളവന്നൂര്‍, അന്‍സാറുല്‍ ഇസ്ലാം അറബിക് കോളേജ്, കുനിയില്‍- കീഴുപറമ്പ്, ദാറുന്നജാത് അറബിക് കോളേജ്- കരുവാരക്കുണ്ട്, സുല്ലമുസലാം അറബിക്്കോളേജ്-അരീക്കോട്, അന്‍വാറുല്‍സ്ലാം വിമെന്‍സ് അറബിക് കോളേജ്-മോങ്ങം, ദാറുല്‍ ഉലൂംഅറബിക് കോളേജ്-വാഴക്കാട്, മദീനത്തുല്‍ ഉലൂം അറബിക് കോളേജ്-പുളിക്കല്‍, (മലപ്പുറം), സുന്നിയ അറബിക് കോളേജ് ചേന്ദമംഗലൂര്‍- മുക്കം, റൗസത്തുല്‍ ഉലൂം അറബിക് കോളേജ്-ഫറോക്ക് (കോഴിക്കോട്)  നുസ്രത്തുല്‍ ഇസ്ലാം അറബിക് കോളേജ് കടവത്തൂര്‍, ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജ്-പാറാല്‍, തലശേരി (കണ്ണൂര്‍) എന്നിവയാണ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പദവിയിലേക്ക് ഉയര്‍ത്തിയ കോളേജുകള്‍.

Share news
error: Content is protected !!
Scroll to Top