ബ്ലേസ് സംഘത്തിന്റെ അക്രോബാറ്റിക്ക് നൃത്തം ഇന്നുമുതല്‍

doha-newദോഹ: ബ്രിട്ടനില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രശസ്തമായ ബ്ലേസ് അക്രോബാറ്റിക് നൃത്തസംഘത്തിന്റെ നൃത്തപരിപാടി ഇന്ന് മുതല്‍ മൂന്നു ദിവസം ദോഹയില്‍ അരങ്ങേറുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചു. ടൂറിസം അതോറിറ്റിയുടെ സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇന്നു മുതല്‍ 20 വരെ ദോഹ എക്‌സിബിഷന്‍ സെന്ററില്‍ പരിപാടി അവതരിപ്പിക്കുക. ദിവസേന വൈകിട്ട് അഞ്ച് മണിക്കും ഏഴ് മണിക്കും ഒന്‍പത് മണിക്കും നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. അക്രോബാറ്റിക്ക് നൃത്തം ഇരുപത് മിനുട്ട് വീതമാണ് അവതരിപ്പിക്കുക. ലോകപ്രശസ്ത നര്‍ത്തകരായ മൈക്കല്‍ ജാക്ക്‌സണ്‍, മഡോണ, റിഹാന, സീന്‍ പോള്‍ തുടങ്ങിയവരോടൊപ്പം നൃത്തം വെച്ചിട്ടുള്ള ബ്ലേസ് ഗ്രൂപ്പ് ലോകപ്രശസ്ത തെരുവ് നര്‍ത്തക സംഘമായാണ് അറിയപ്പെടുന്നത്.
ആഗോള സഞ്ചാരത്തിനിടിയല്‍ ബെര്‍ലിന്‍, പാരീസ്, ബാങ്കോക്ക് തുടങ്ങിയ നഗരങ്ങളില്‍ പ്രദര്‍ശനം നടത്തിയ ബ്ലേസിന്റെ പ്രദര്‍ശനത്തിന് ഇതിനകം രണ്ടര ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിറ്റി ഷട്ടില്‍ ബസ് സര്‍വീസുകള്‍ നടത്തന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് മൂന്നിനും പത്തിനുമിടയിലും വാരാന്ത്യങ്ങളില്‍ ഉച്ചക്ക് രണ്ടിനും രാത്രി 11നും ഇടയിലുമാണ് കോര്‍ണിഷിലെ ജനറല്‍ പോസ്റ്റ് ഓഫിസിന് സമീപത്തു നിന്നും ലൈറ്റ് ഷോ അരങ്ങേറുന്ന സ്ഥലം മുതല്‍ ദോഹ എക്‌സിബിഷന്‍ സെന്റര്‍ വരെ ഷട്ടില്‍ സര്‍വീസ് നടത്തുന്നത്.
Share news
error: Content is protected !!
Scroll to Top