Section

malabari-logo-mobile

കുറ്റിയാടി പുഴയില്‍ കണ്ട മൃതദേഹം കുണ്ടോട്ടി സ്വദേശിനിയുടേത്; ക്ഷേത്ര പൂജാരി കസ്റ്റഡിയില്‍

HIGHLIGHTS : പേരേമ്പ്ര: കുറ്റ്യാടി പുഴയില്‍ പെരുവണ്ണാമുഴി കുവപൊയിലിനടുത്ത് കഴിഞ്ഞ ദിവസം ചാക്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

Untitled-2 copyപേരേമ്പ്ര: കുറ്റ്യാടി പുഴയില്‍ പെരുവണ്ണാമുഴി കുവപൊയിലിനടുത്ത് കഴിഞ്ഞ ദിവസം ചാക്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുളിക്കല്‍ അരൂര്‍ നീരോല്‍പ്പില്‍ പരേതനായ മനോഹരന്റെ ഭാര്യ സി എം ശകുന്തള (46) ആണ് കൊല്ലപ്പെട്ടത്. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ശകുന്തള കഴിഞ്ഞ 12 ന് രാവിലെ 8 മണിയോടെ വീട്ടില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനാണെന്ന് പറഞ്ഞ് പോയതായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കുണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

sameeksha-malabarinews

ശനിയാഴ്ച രാവിലെയാണ് ചാക്കില്‍ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. അസ്വഭാവിക മരണത്തിന് പേരേമ്പ്ര പോലീസ് കേസെടുത്ത് അനേ്വഷണം തുടങ്ങി. അതേസമയം കേസുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിയേയും ഇയാളുടെ സഹായിയേയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

എം എം എം സ്‌കൂളിലെ പാചക തൊഴിലാളിയായി ശകുന്തളയെ ആന്തിയൂര്‍ കുന്ന് ക്ഷേത്രത്തില്‍ വെച്ച് കണ്ടതായി പറയപ്പെടുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അനേ്വഷണത്തില്‍ ഫറോക്കിലെത്തിയതായി സൂചന ലഭിച്ചിരുന്നു. അനേ്വഷണ സമയങ്ങളിലെല്ലാം തന്നെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല. വീട്ടില്‍ നിന്നും ഏറെ അകലെയായ പെരുവണ്ണാമുഴി ഭാഗത്ത് വെച്ച് മൃതദേഹം കണ്ടത് ഏറെ ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം ശകുന്തളയുടെ വീക്ക് വളപ്പില്‍ നിധി മറഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിപ്പിച്ച് ചില പൂജകള്‍ നടന്നിരുന്നു. കഴിഞ്ഞ എട്ടിന് പൂജാരിയെ വിളിച്ച് വരുത്തി പൂജ നടത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. ഈ പൂജ കഴിഞ്ഞ് 4 ദിവസത്തിനുള്ളിലാണ് ശകുന്തളയെ കാണാതായത്.

മൃതദേഹം സഹോദരന്റെ വിട്ട് വളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: ശരത്, സ്വരൂപ്, മരുമകള്‍: വിജില, സഹോദരങ്ങള്‍: ജഗദീഷ്, സുധ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!