ഫുഡ് വ്ളോഗര്‍മാരുമായി മന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വമ്പന്‍ ഭക്ഷ്യമേളയ്ക്കു മുന്നോടിയായി ഫുഡ് വ്ളോഗര്‍മാര്‍ അടക്കമുള്ള യുട്യൂബേഴ്സുമായി പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. വൈകിട്ട് 4.30ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തുന്നത്. കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയര്‍മാന്‍ എ.എ. റഹീം എം.പിയും വ്ളോഗേഴ്സ് മീറ്റില്‍ പങ്കെടുക്കും.

ഫുഡ് വ്ളോഗര്‍മാര്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ നടക്കുന്ന ബ്രാന്‍ഡഡ് ഭക്ഷണങ്ങളുടെ മേളയാണ് കേരളീയം ഭക്ഷ്യമേളയിലെ പ്രധാനആകര്‍ഷണം. മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള രാമശേരി ഇഡ്ഡലി, അമ്പലപ്പുഴ പാല്‍പ്പായസം, തലശേരി ദം ബിരിയാണി, അട്ടപ്പാടി വനസുന്ദരി തുടങ്ങി പതിനഞ്ചോളം രുചികരമായ കേരളീയ വിഭവങ്ങള്‍ക്കായാണ് പ്രത്യേക ബ്രാന്‍ഡഡ് ഭക്ഷ്യമേള അവതരിപ്പിക്കുന്നത്.

ഇതുകൂടാതെ തട്ടുകട ഭക്ഷ്യമേള, സഹകരണവകുപ്പ്, കുടുംബശ്രീ, കാറ്ററിംഗ് അസോസിയേഷന്‍ എന്നിവരുടെ ഭക്ഷ്യമേള തുടങ്ങി പത്തു വ്യത്യസ്ത ഭക്ഷ്യമേളകള്‍ കൂടി കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top