HIGHLIGHTS : Minister Veena George visited Kakkodi Family Health Centre
കോഴിക്കോട്:ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. നിരവധി രോഗികള്‍ എത്തുന്നതിനാല്‍ ആശുപത്രിയിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രൊപോസല്‍ അയക്കാന്‍ പഞ്ചായത്തിനോട് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രിയിലെ വിവിധ സംവിധാനങ്ങളും സൗകര്യങ്ങളും സന്ദര്‍ശിച്ച ശേഷം മന്ത്രി ജീവനക്കാരോടും രോഗികളോടും സംസാരിച്ചു.
വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ രാജാറാം, ഡി പി എം ഡോ.സി.കെ ഷാജി, ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ ദിവ്യ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.