Section

malabari-logo-mobile

കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴ്‌പ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീഡിയോ കോള്‍ വിളിച്ച് അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : minister v. sivankutty face book post

കോഴിക്കോട്; നഗരമധ്യത്തില്‍ വെച്ച് തന്നെ ശല്യപ്പെടുത്തിയ യുവാവിനെ കായികമായി നേരിട്ട് കീഴടക്കിയ ‘കരാട്ടെ ഗേള്‍’ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ലക്ഷ്മി ക്ലാസ് മുറിയില്‍ പഠിക്കുമ്പോളാണ് മന്ത്രിയുടെ ഫോണ്‍ വന്നത്. മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് വാളിലൂടെ ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്ടെത്തുമ്പോള്‍ ലക്ഷ്മി പഠിക്കുന്ന റഹ്‌മാനിയ സ്‌കൂളിലെത്തി നേരിട്ട് കാണാമെന്നും മന്ത്രി കുട്ടിയോട് പറഞ്ഞു.

വിദ്യാഭ്യാസവകുപ്പുമന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് :

sameeksha-malabarinews

കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ലക്ഷ്മി സജിത്ത് പെണ്‍കരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്‌പ്പെടുത്താന്‍ ലക്ഷ്മിയെ സഹായിച്ചത് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു.

കോഴിക്കോട് നഗരത്തിലെ റഹ്‌മാനിയ സ്‌കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളില്‍ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാര്‍വ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിന്‍സിപ്പല്‍ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോള്‍ റഹ്‌മാനിയ സ്‌കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു.

മറ്റേതൊരു കായികയിനവുമെന്നതുപോലെ പെണ്‍കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാര്‍ഷ്യല്‍ ആര്‍ട്‌സിലൂടെ കൈവരിക്കാനാകും. ലക്ഷ്മിക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!