Section

malabari-logo-mobile

കൈക്ക് പരിക്കേറ്റതിനാല്‍ ചോറുണ്ണാന്‍ സ്പൂണ്‍ ചോദിച്ച വിദ്യാര്‍ഥിക്ക് ചോറ് വാരിക്കൊടുത്ത് സുമതിച്ചേച്ചി; ‘അമ്മ സ്‌നേഹ’ത്തെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

HIGHLIGHTS : Sumatichechi Minister MB Rajesh congratulated

മലപ്പുറം: കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാര്‍ഥിക്ക് ഭക്ഷണം വാരിക്കൊടുത്ത് കുടുംബശ്രീ പ്രവര്‍ത്തക. മലപ്പുറം രാമപുരത്തെ മലബാര്‍ മക്കാനി എന്ന കുടുംബ ശ്രീ കാന്റീനിലെ സുമതിയെന്ന കുടുംബ ശ്രീ പ്രവര്‍ത്തകയാണ് വിദ്യാര്‍ഥിക്ക് ചോറ് വാരിക്കൊടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. മന്ത്രി എംബി രാജേഷ് സുമതിയെ പ്രശംസിച്ച് രംഗത്തെത്തി. കാന്റീനില്‍ ഉച്ചക്ക് ഭക്ഷണം കഴിയ്ക്കാനെത്തിയതാണ് കൈക്ക് പരിക്കേറ്റ വിദ്യാര്‍ഥി ബാസില്‍. വലതുകൈക്കായിരുന്നു പരിക്ക്. ഭക്ഷണം കഴിയ്ക്കാന്‍ ബാസില്‍ സ്പൂണ്‍ ചോദിച്ചു. ഇടതുകൈകൊണ്ട് സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോള്‍ ചോറ് വാരിക്കൊടുക്കുകയായിരുന്നു.

കുടുംബശ്രീ പ്രവര്‍ത്തകയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് :-

sameeksha-malabarinews

ഈ അമ്മ സ്‌നേഹത്തിന്റെ പേരാണ് കുടുബശ്രീ. മലപ്പുറം രാമപുരം മലബാര്‍ മക്കാനി കുടുംബശ്രീ കാന്റീനില്‍ ഉച്ചഭക്ഷണത്തിന് വന്ന കോളേജ് വിദ്യാര്‍ഥികളില്‍ ഒരാള്‍, കൈക്ക് പരിക്ക് പറ്റിയതിനാല്‍ ഭക്ഷണം കഴിക്കാന്‍ ഒരു സ്പൂണ്‍ ചോദിച്ചു. സ്പൂണുമായി വന്ന കുടുബശ്രീ പ്രവര്‍ത്തക സുമതിചേച്ചി, കൈ ഒടിഞ്ഞ ബാസിലിന് ഭക്ഷണം മുഴുവന്‍ വാരി കൊടുത്തു. സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പ് ലംഘിക്കുന്ന ഈ അമ്മസ്‌നേഹത്തിന്റെ പേരാണ് കുടുംബശ്രീ. ഇതാണ് കുടുംബശ്രീ, ഇതാണ് റിയല്‍ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക് സ്‌നേഹം, അഭിനന്ദനങ്ങള്‍ .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!