Section

malabari-logo-mobile

മാവേലി സ്റ്റോറുകളില്‍ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി

HIGHLIGHTS : Stocked at Maveli stores; The food minister said that all the goods will be available by next week

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോണ്‍-ഇന്‍ പരിപാടിയില്‍ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.

മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാര്‍ത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങള്‍ സാധാരണഗതിയില്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, ഓഗസ്റ്റ് ആരംഭത്തില്‍ പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ മാവേലി സ്റ്റോറുകളിലും എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്ന ഉപഭോക്താക്കള്‍ ബില്ല് ചോദിച്ചു വാങ്ങാന്‍ മന്ത്രി പ്രത്യേക നിര്‍ദേശം നല്‍കി. ബില്‍ ചോദിച്ചു വാങ്ങിയില്ലെങ്കില്‍ റേഷന്‍ ഉപഭോക്താക്കള്‍ക്ക് അര്‍ഹമായി കിട്ടേണ്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.

sameeksha-malabarinews

തൃശ്ശൂര്‍ ജില്ലയില്‍ ഇറച്ചി തൂക്കം കുറച്ചാണ് വില്‍ക്കുന്നത് എന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ മാസവും നടത്തുന്ന തല്‍സമയ ഫോണ്‍-ഇന്‍ പരിപാടിയില്‍ ശരാശരി 25 ഫോണ്‍ കോളുകള്‍ വരാറുണ്ട്. ജൂലൈ മാസത്തെ ഫോണ്‍-ഇന്‍ പരിപാടിയായിരുന്നു ചൊവ്വാഴ്ച നടന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!