Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിന്റെ വരാന്തയില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു

HIGHLIGHTS : Garbage piles up on the verandah of the Tirurangadi Taluk Supply Office

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിന്റെ വരാന്തയില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു.ഇഴ ജന്തു കളുടെയും തെരുവ് നായ്ക്കളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണ്. മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിന് നേരെ മുന്‍വശത്താണ് ഉപയോഗശൂന്യമായ ഇ- മാലിന്യങ്ങളും മേശ കസേര അലമാര തുടങ്ങിയ വിവിധ മാലിന്യങ്ങളുമാണ് കുമിഞ്ഞ് കൂടി കിടക്കുന്നത്. ഇത് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത് മൂലം സപ്ലൈ ഓഫീസിലേക്ക് എത്തുന്നവര്‍ക്കും സിവില്‍ സ്റ്റേഷനില്‍ എത്തുന്ന മറ്റ് ആളുകള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

തെരുവ് നായ്ക്കളുടെ പ്രധാന കേന്ദ്രം കൂടി ആയിരിക്കുന്നു ഇവിടെ. ഇന്ന് സിവില്‍ സ്റ്റേഷനിലേക്ക് എത്തിയ ആളുകള്‍ക്ക് നേരെ തെരുവിനായ കുരച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ എത്തിയവര്‍ ആകെ ഭയപ്പെട്ടു. ഈ മാലിന്യങ്ങള്‍ക്കിടയിലാണ് തെരുവിനായ്ക്കളുടെ വാസ കേന്ദ്രം. ഇത് എത്രയും പെട്ടെന്ന് ഇവിടെനിന്ന് നീക്കം ചെയ്യണമെന്നാണ് ഓഫീസില്‍ എത്തുന്നവരുടെ ആവശ്യം.

sameeksha-malabarinews

ഓഫീസ് വരാന്തയില്‍ ആയതിനാല്‍ തന്നെ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന ജനങ്ങള്‍ക്ക് ഇവിടെ നില്‍ക്കാനും അസൗകര്യങ്ങള്‍ നേരിടുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!