Section

malabari-logo-mobile

വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

HIGHLIGHTS : Minister Krishnankutty said that the news that the connection will be disconnected if the electricity bill is not paid is untrue

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാനുള്ള വിധത്തില്‍ യാതൊരു തീരുമാനവും സര്‍ക്കാര്‍തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യൂതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കുടിശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കും എന്ന രീതിയിലുള്ള വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മേയ് അഞ്ചിലെ പത്രസമ്മേളനത്തില്‍ കെഎസ്ഇബിയുടെ കുടിശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കും എന്ന് അറിയിച്ചിരുന്നു, ഇതാണ് നിലവിലെ തീരുമാനം. അതില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല.

sameeksha-malabarinews

കുടിശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ നിലവില്‍ വൈദ്യൂതി വിച്ഛേദിക്കണ്ട എന്ന കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ക്കൈ്‌കൊള്ളുകയുള്ളു. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!