ഫിലീപ്പിന്‍സില്‍ സൈനീകരുമായി പോവുകയായിരുന്ന വിമാനം തകര്‍ന്നു വീണു

മനില: സൈനീകരുമായി പോവുകയായിരുന്ന വിമാനം ഫിലിപ്പൈന്‍സില്‍ തകര്‍ന്നു.
സുലു പ്രവിശ്യയിലെ ജോലോ ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 92 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 40 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.

ഫിലീപ്പിന്‍സിന്റെ എയര്‍ഫോഴ്‌സിന്റെ സി 130 വിമാനം ഇന്ത്യന്‍ സമയം 9 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്ന ശ്രമം തുരുകയാണ്.

Share news
error: Content is protected !!
Scroll to Top