Section

malabari-logo-mobile

സൈനിക ഹെലികോപ്റ്റർ അപകടം; ജനറൽ ബിപിൻ റാവത്തിൻറെയും പത്നിയുടെയും സംസ്കാര ചടങ്ങുകൾ നാളെ; ദേശീയ ദുഃഖാചരണം ആചരിച് രാജ്യം, അനുശോചനമറിയിച്ച് ലോകരാജ്യങ്ങൾ

HIGHLIGHTS : Military helicopter crash; Funeral services for General Bipin Rawat and his wife tomorrow; National mourning nation, world mourning nation

ഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തിൻറെയും പത്നിയുടെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഡൽഹി കണ്ടോൺമെൻറ് തന്നെയാവും ചടങ്ങുകൾ നടക്കുക. രണ്ടുപേരുടെയും ഭൗതികശരീരം നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും. വൈകീട്ടോടെ സൈനിക വിമാനത്തിൽ ആയിരിക്കും ഭൗതിക ശരീരങ്ങൾ എത്തിക്കുക. നാളെ അദ്ദേഹത്തിൻറെ വീട്ടിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ആളുകൾ അന്തിമോപചാരമർപ്പിക്കും. തുടർന്ന് കാമരാജ് മാർഗിൽ നിന്ന് ദില്ലി കണ്ടോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകും. എല്ലാ ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകൾ നടക്കുക.

ഹെലികോപ്റ്റർ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം.സംയുക്ത സേനാമേധാവി അടക്കം 13 പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്. സൈനിക മേധാവിയോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

sameeksha-malabarinews

സംഭവത്തിൽ യുഎസ് യൂറോപ്യൻ യൂണിയൻ ഇന്ത്യൻ ബ്രിട്ടൻ ഫ്രാൻസ് റഷ്യ ചൈന അടക്കമുള്ള വിവിധ ലോകരാജ്യങ്ങൾ അനുശോചനമറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!