Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു;നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍

HIGHLIGHTS : Micro Containment Zones in Mappuram District Announced; Implemented Restrictions

മലപ്പുറം:മപ്പുറം ജില്ലയിലെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിമുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഒരാഴ്ചത്തേക്കാണ് നിലവിലെ സോണിന്റെ കാലാവധി. 28 ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ടൈയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ / വ്യവസ്ഥകള്‍

sameeksha-malabarinews

നിലവില്‍ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കണ്ടെന്‍മെന്റ് സോണ്‍ തുടരുന്നതായിരിക്കും.
കണ്ടൈയിന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള യാത്രകള്‍ നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കണ്ടൈയിന്‍മെന്റ് സോണില്‍ പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ കയറ്റിയിറക്കല്‍, അന്തര്‍ജില്ല യാത്ര (പാസ് / സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെയുളള യാതൊരു പ്രവര്‍ത്തികള്‍ക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.

ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
കണ്ടയിന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ അനുവദനീയമായ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഉച്ചക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിനു പുറത്തും അകത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചക്ക് രണ്ട് മണി വരെ അനുവദിക്കുന്നതാണ്.
മുകളില്‍ അനുവദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!