ഇനിയും പിടിച്ചുനില്‍ക്കാനാവില്ല;സമരത്തിനൊരുങ്ങി വ്യാപാരികള്‍

തിരുവനന്തപുരം: കടകള്‍ എല്ലാ ദിവസവും തുറക്കണം എന്ന ആവിശ്യം ഉന്നയിച്ച് വ്യാപാരി വ്യവസായ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അതിജീവന സമരം നടക്കുന്നു. കളക്ട്ടറേറ്റിന് മുന്നിലും സെക്രെട്ടറിയേറ്റിന് മുന്നിലും സമരപരിപാടികള്‍ നടക്കുന്നത്.

കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കുക, വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയിത സമരപരിപാടികള്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും നടക്കുന്നു.

 

Share news
error: Content is protected !!
Scroll to Top